Image

മുസ്‌ലിം വിവാഹമോചനത്തിനു പുതിയ നിയമം കൊണ്ടുവരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

Published on 15 May, 2017
മുസ്‌ലിം വിവാഹമോചനത്തിനു പുതിയ നിയമം കൊണ്ടുവരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍


ന്യൂദല്‍ഹി: മുസ്‌ലിം വിവാഹമോചനത്തിനു പുതിയ നിയമം കൊണ്ടുവരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
മുത്തലാഖ്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ കോടതി വിധിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടുവരുമെന്ന്‌ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌ത്തഗി അറിയിച്ചു.

മുസ്‌ലിം സ്‌ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. എല്ലാതരം തലാക്കുകളും ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
തലാക്ക്‌ എന്നു പറയുന്നത്‌ തന്നെ സ്‌ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രം പറഞ്ഞു. മുത്തലാഖ്‌ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക