Image

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം

വര്‍ഗീസ് പോത്താനിക്കാട് Published on 15 May, 2017
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം
ന്യൂയോര്‍ക്ക്:   ആദ്യകാല സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യുയോര്‍ക്കിന്റെ 2017 ലെ പ്രവര്‍ത്തന ഉദ്ഘാടനവും ഈസ്റ്റര്‍– വിഷു ആഘോഷവും നടത്തി. ഏപ്രില്‍ 29 ന് നടന്ന പരിപാടികളില്‍ പ്രമുഖരായ നേതാക്കന്മാര്‍ പങ്കെടുത്തു. സമാജത്തിന്റെ ചെയര്‍മാന്‍ ജോണ്‍ പോള്‍ തന്റെ ആമുഖ പ്രസംഗത്തോടൊപ്പം 2017 ലെ പ്രസിഡന്റ് ഷാജു സാമിനെ സദസിനു പരിചയപ്പെടുത്തി. ഷാജു സാം അധ്യക്ഷത വഹിച്ചു.

കോണ്‍സുലേറ്റ് ഓഫ് ഇന്‍ഡ്യാ, ന്യുയോര്‍ക്ക് വൈസ് കോണ്‍സല്‍ കെ. ദേവദാസന്‍ നായര്‍ സമാജത്തിന്റെ 2017 ലെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവജനങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പദ്ധതികള്‍ രൂപീകരിക്കണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കേരള സമാജം കമ്മിറ്റിയംഗം ലീലാ മാരോട്ടായിരുന്നു വൈസ് കോണ്‍സലിനെ സദസിനു പരിചയപ്പെടുത്തിയത്. കണക്ടിക്കട്ടില്‍ മെഡിക്കല്‍ പ്രൊഫസായ ഡോ. ഉണ്ണിത്താന്‍ തമ്പി വിഷു സന്ദേശവും സമാജത്തിന്റെ കമ്മിറ്റിയംഗമായ പ്രൊഫസര്‍ ജോസഫ് ചെറുവേലി ഈസ്റ്റര്‍ സന്ദേശവും നല്‍കി.

ആഘോഷ പരിപാടികള്‍ക്ക് മേളക്കൊഴുപ്പു പകരാന്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. സമ്മേളനത്തില്‍ സമാജം വൈസ് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് സ്വാഗതവും ട്രഷറര്‍, വിനോദ് കെയാര്‍കെ നന്ദിയും രേഖപ്പെടുത്തി. സെക്രട്ടറി വിന്‍സന്റ് സിറിയക്ക് എംസിയായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കമ്മറ്റിയംഗവും എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്ററുമായ ജോജോ തോമസ് കലാപരിപാടികള്‍ക്കും നേതൃത്വം നല്‍കി. സമ്പുഷ്ടമായ ഈസ്റ്റര്‍ – വിഷു സദ്യയോടെ പരിപാടികള്‍ പര്യവസാനിച്ചു.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനംകേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക