Image

വെടിവെയ്‌പ്‌: വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച പരാജയപ്പെട്ടു

Published on 28 February, 2012
വെടിവെയ്‌പ്‌: വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച പരാജയപ്പെട്ടു
ന്യൂഡല്‍ഹി: രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണയും, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗിയൂലിയോ തേര്‍സിയുമുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഇരുപക്ഷവും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച കാര്യമായ തീരുമാനങ്ങളുണ്‌ടാകാതെ അവസാനിക്കുകയായിരുന്നു.

സംഭവത്തില്‍ കേരള പോലീസ്‌ കസ്റ്റഡിയിലെടുത്ത നാവികരുടെ കുടുംബാംഗങ്ങളോടൊപ്പമാണ്‌ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഡല്‍ഹിയിലെത്തിയത്‌. കോടതി നടപടികള്‍ തൃപ്‌തികരമാണെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും ഗിയൂലിയോ തേര്‍സി വ്യക്തമാക്കി.

സംഭവത്തിനെതിരേ ഇരുരാജ്യങ്ങളിലും പൊതുവികാരം ശക്തമാണെന്നും ഇറ്റലിയുമായുളള ബന്ധം ഏറെ വിലമതിക്കുന്നതായും എസ്‌.എം. കൃഷ്‌ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക