Image

ശോഭാ സുരേന്ദ്രനെ തളളി ബിജെപി കേന്ദ്രനേതൃത്വം

Published on 15 May, 2017
ശോഭാ സുരേന്ദ്രനെ തളളി ബിജെപി കേന്ദ്രനേതൃത്വം


കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന്‌ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച യുവനേതാക്കള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. 

 മുഖ്യമന്ത്രിക്ക്‌ ഗവര്‍ണര്‍ പരാതി കൈമാറിയത്‌ ചട്ടങ്ങള്‍ അനുസരിച്ചാണ്‌. കൂടാതെ ഭരണഘടനാ അനുസൃതമായിട്ടാണ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതും. ഭരണഘടനാ പദവി മാനിക്കണം. ഭരണഘടനാ സ്ഥാപനങ്ങളോട്‌ ബഹുമാനം വേണമെന്നും ഗവര്‍ണറുടെ നടപടി അംഗീകരിക്കണമെന്നും കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു. 

ബിജെപിയുടെ സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ്‌ എന്നിവരാണ്‌ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്‌. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന്‌ പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായും കേന്ദ്രനേതൃത്വം ആരോപിച്ചു. 

കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്‌ കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി ബുധനാഴ്‌ച സന്ദര്‍ശിക്കുമെന്നും അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക