Image

ഇന്ത്യന്‍ വംശീയതയെ പരിഹസിച്ച്‌ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്‌

Published on 15 May, 2017
ഇന്ത്യന്‍ വംശീയതയെ പരിഹസിച്ച്‌ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്‌

ഇന്ത്യന്‍ വംശീയതയെ പരിഹസിച്ച്‌ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്‌. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യമറിയാന്‍ ആഗ്രഹിച്ചെത്തിയ തനിക്ക്‌ അനുഭവിക്കേണ്ടി വന്നത്‌ ഇന്ത്യയുടെ വംശീയതയെന്ന്‌ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികുറിപ്പില്‍ പറയുന്നു. ആഫ്രിക്കന്‍ സ്വദേശികള്‍ക്കെതിരെ നിരന്തരം വംശീയാക്രമണം നടക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിലാണ്‌ ഇസ്യൂഗോ ലോറന്‍സ്‌ എന്ന ആഫ്രിക്കന്‍ യുവാവിന്റെ കുറിപ്പ്‌. 

ആസോസിയേഷന്‍ ഓഫ്‌ ആഫ്രിക്കന്‍ സ്റ്റുഡന്‌സ്‌ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സര്‍വ്വകലാശാല കോര്‍ഡിനേറ്ററാണ്‌ ഡല്‍ഹി പരാമെഡിക്കല്‍ ആന്റ്‌ മാനേജ്‌മെന്റ്‌ ഇന്‌സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിയായ ലോറന്‍സ്‌.

മഹാത്മാഗാന്ധിയുടെ നാടല്ലേ ഇന്ത്യ എന്ന്‌ കരുതിയാണ്‌ ഇവിടേക്ക്‌ വന്നത്‌. പക്ഷേ താന്‍ ഏറ്റവും അധികം കേട്ടത്‌ കല്ലൂ (കറുമ്പന്‍) എന്ന വാക്കാണ്‌. താന്‍ ആദ്യം പഠിച്ച വാക്കും അത്‌ തന്നെയെന്ന്‌ കുറിപ്പില്‍ പറയുന്നു. 
Join WhatsApp News
Ninan Mathulla 2017-05-15 09:42:10
Looks like we do not know how our mind works unless we take deliberate attempts to unravel it. Our subconscious mind  work behind the scene without our knowledge in shaping our responses. Looks like racism is in our blood. Each one of us is the ideal person without any faults to all of us. We are quick to find the mistakes in others and do not see our own faults unless we make deliberate attempt to be in the other person's shoes. It is a mystery. But God sees things different and judge us based on who we are.
നിരീശ്വരൻ 2017-05-15 13:29:57

എന്റെ എത്രയും പ്രിയപ്പെട്ട മാത്തുള്ളക്ക്

നിങ്ങക്ക് വംശീയത ഉണ്ടായിരിക്കും മാത്തുള്ളെ. ഞങ്ങൾ നിരീശ്വരവാദികൾക്ക് എല്ലാവരെയും ഒന്നുപോലെ കാണാൻ കഴിയും കാരണം ഞങ്ങൾ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ നിങ്ങളാണ് എല്ലാവരെയും ആർ എസ എസ, ഹിന്ദുക്കൾ എന്നൊക്കെ വേർതിരിച്ചു കാണുന്നത്. ഒരു തരത്തിൽ ഈ ദൈവങ്ങളല്ലേ ഈ പ്രശനങ്ങൾക്ക് കാരണം കൃസ്ത്യാനിയുടെ ദൈവം മഹാമടിയരുടെ ദൈവം യഹൂദന്റെ ദൈവം ഹൈന്ദവരുടെ ദൈവം പുലയന്റെ ദൈവം, കറമ്പന്റെ ദൈവം അങ്ങനെ ദൈവങ്ങൾ പ്രശനം ഉണ്ടാക്കി മുന്നേറുകയാണ്. ഇന്ന് രാത്രി നീ ഉണ്ടാക്കിയ ദൈവത്തെ ഉപേക്ഷിച്ചു നിരീശ്വരനാവുക അതോടുകൂടി സർവ്വ മനുഷ്യരേം സ്‌നേഹിക്കാം

എന്ന് സ്നേഹത്തോടെ
നിരീശ്വരൻ

പത്രോസ് 2017-05-15 18:28:32
ചിന്തിക്കാൻ ചുണയുണ്ടായിരുന്ന കാലത്ത് മാത്തുള്ളയും നിരീശ്വരവാദിയായിരുന്നെന്ന് പറയുന്നു. ഇപ്പോൾ എങ്ങിനെയെങ്കിലും സ്വർഗത്തിൽ കയറിപ്പറ്റാൻ നോക്കുകയാണ്.
നിർഗുണൻ 2017-05-15 20:37:16
ഏതു നിരീശ്വരനും യഥാർഥത്തിൽ സത്യാന്വേഷികളാണ് .  സത്യം ദൈവമാണെന്ന് മാത്തുള്ള വിശ്വസിക്കുന്നെങ്കിൽ, മാത്തുള്ള നിരീശ്വരവാദികളെ ദൈവമായി സങ്കല്പിക്കണം, ആരാധിക്കണം  . കാരണം അവർക്ക് യവനെന്നോ യഹൂദൻ എന്നുള്ള തിരിവ് ഇല്ല . എല്ലാവരെയും ഒന്നുപോലെ കാണുന്നു. സത്യത്തിലും ആതാമാവിലും നിരീശ്വരൻമാരെ ആരാധിക്കണം .  നിരീശ്വരന്മാർ നല്ല മനുഷ്യരാണ് .  'എന്റെ എത്രയും പ്രിയപ്പെട്ട എന്നാണ് നിരീശ്വരൻ മാത്തുള്ളയെ അഭിസംബോധന ചെയ്യുന്നത് .  ഇത് നിരീശ്വരന്മാർക്കെ ചെയ്യാൻ കഴയുള്ളു. മത തീവ്രവാദികളായിരുന്നെങ്കിൽ ഇപ്പോൾ കൊട്ടേഷൻ കൊടുക്കുമായിരുന്നു . അതുകൊണ്ട് നിരീശ്വരവാദത്തിലേക്ക് മടങ്ങി പോകുക . നിരീശ്വരന്മാർ നിങ്ങൾക്ക് കാവലായിട്ടുണ്ട് 

Vayalaar 2017-05-15 20:42:16
കപട ഭക്തരെ പരീശരെ 
നിങ്ങൾക്കു മുൻപേ സ്വാർഗ്ഗത്തിൽ എത്തും 
ചുങ്കക്കാരും പാപികളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക