Image

നാട്ടുകാരെ വിറപ്പിച്ച പുലി പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ചത്തു

Published on 28 February, 2012
നാട്ടുകാരെ വിറപ്പിച്ച പുലി പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ചത്തു
ആങ്ങാമൂഴി: പത്തനംതിട്ട ആങ്ങമൂഴിയില്‍ നാട്ടുകാരെ വിറപ്പിച്ച പുലി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ചത്തു. രാവിലെ ഏഴരയോടെയാണ്‌ ആങ്ങമൂഴി യുപി സ്‌കൂളിന്‌ സമീപം പുലിയെ കണ്ടത്‌.

ഉച്ചക്ക്‌ പുറത്തേക്കിറങ്ങിയ പുലി സംഭവം കണാനെത്തിയ ഒരാളുടെ ദേഹത്തേക്ക്‌ ചാടിവീഴാന്‍ ശ്രമിക്കവേ അയാള്‍ പുലിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഓടിവന്ന നാട്ടുകാരും പുലിയുടെ മേലേക്ക്‌ വീണു. മണിക്കൂറുകള്‍ നീണ്‌ട ഓട്ടത്തില്‍ അവശനായിരുന്ന പുലി നാട്ടുകാരുടെ അപ്രതീക്ഷിതമായ ആക്രമണത്തിനൊടുവില്‍ ചാകുകയായിരുന്നു.

അതിനിടെ വനപാലകരെ അറിയിച്ചെങ്കിലും പുലിയെ പിടികൂടാന്‍ വലയോ ഉപകരണങ്ങളോ ഇല്ലാതിരുന്നത്‌ നാട്ടുകാരെ പ്രകോപിതരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക