Image

മൈന്‍ഡ് ചാരിറ്റി ഷോ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Published on 15 May, 2017
മൈന്‍ഡ് ചാരിറ്റി ഷോ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു


ഡബ്ലിന്‍: ഡബ്ലിനിലെ സാംസ്‌കാരിക സംഘടനായ മൈന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി ഒരുക്കുന്ന ധനശേഖരണ പരിപാടിയുടെ ഭാഗമായി മെയ് 28 നു ഹെലിക്‌സ് തിയേറ്ററില്‍ നടക്കുന്ന സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

സാന്പത്തിക പരാധീനത കാരണം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസമായി നില്‍ക്കുന്ന ടെന്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റല്‍ പൊതുജനങ്ങളുടെ സഹായത്തോടു കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടെന്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിനായി ഒരുക്കുന്ന സഹായസംഭരണ നിരയിലേക്കാണ് മൈന്‍ഡിന്റെ നേതൃത്വത്തില്‍ അയര്‍ലന്‍ഡിലെ മലയാളികളും ഇത്തവണ അണിചേരുന്നത്.

സ്റ്റീഫന്‍ ദേവസ്സി & സോളിഡ് ബാന്‍ഡ് പരിപാടിയിലൂടെ ലഭിക്കുന്ന തുകയുടെ 75 ശതമാനവും ടെന്പിള്‍ സ്ട്രീറ്റ് ആശുപത്രിയ്ക്കായി സംഭാവന നല്‍കാനാണ് മൈന്‍ഡിന്റെ തീരുമാനം.

സ്റ്റീഫന്‍ ദേവസിയടക്കം പതിനൊന്ന് ടീമംഗങ്ങളാണ് ഡബ്ലിനില്‍ എത്തുക. 2008ല്‍ രൂപീകൃതമായ ഈ ബാന്‍ഡ് 8 വര്‍ഷം പൂര്‍ത്തിയാക്കുന്‌പോള്‍ സൗത്തിന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ബാന്‍ഡായി മാറിക്കഴിഞ്ഞു. വെസ്‌റ്റേണ്‍ ക്ലാസിക്കല്‍, കര്‍ണാടിക്, ഹിന്ദുസ്ഥാനി, വേള്‍ഡ് മ്യൂസിക് എന്നിവ ചേര്‍ത്ത് മനോഹരമായി കോര്‍ത്തിണക്കുന്ന സംഗീത മാസ്മരികതയാണ് ആസ്വാദക ഹൃദയങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക