Image

അയര്‍ക്കുന്നം- മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു

Published on 15 May, 2017
അയര്‍ക്കുന്നം- മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു
ലണ്ടന്‍: അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു.ജോസഫ് വര്‍ക്കി (പ്രസിഡന്റ് ), ജോണിക്കുട്ടി സക്കറിയാസ് (സെക്രട്ടറി ),ടോമി ജോസഫ് (ട്രഷ് റര്‍ ) പുഷ്പ ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്) ജോമോന്‍ജേക്കബ് വള്ളൂര്‍ (ജോയിന്റ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് മെന്‌പേഴ്‌സായി സി. എ. ജോസഫ്, അബിനേഷ് പി. ജോസ് ,അനില്‍ വര്‍ഗീസ് , ഫെലിക്‌സ് ജോണ്‍ , ജെയിംസ് രാമച്ചനാട്ട് , ബോബി ജോസഫ് , ജോജി ജോസഫ് ,ജെയിംസ് മാത്യു അപ്പച്ചേരില്‍ , ജോഷി കണീച്ചിറ, രജീഷ്‌കുര്യന്‍ ചക്കാലക്കല്‍, റോബി ജെയിംസ് വയലില്‍ എന്നിവരെ തെരെഞ്ഞെടുത്തു.

||ആദ്യ സംഗമം ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ജോസ് കെ. മാണി എം.പി. യുടെയും സംഗമത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ റോജിമോന്‍ വറുഗീസിന്റെ നേതൃത്തത്തില്‍ നടത്തിയ തിരെഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം മറ്റക്കരപ്രദേശങ്ങള്‍ ഉള്‍പ്പടെ സമീപ സ്ഥലങ്ങളില്‍ നിന്നു മുള്ളവര്‍ക്കു കുടി പ്രാധിനിത്യം നല്‍കി മുഴുവന്‍ ഭാരവാഹികളെയും ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തത് .

കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനകിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രസിഡന്റ്‌ജോസഫ് വര്‍ക്കി സെക്രട്ടറി ജോണിക്കുട്ടി സക്കറിയാസ് ട്രഷറര്‍ ടോമി ജോസഫ് എന്നിവര്‍ അറിയിച്ചു .

റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക