ജിദ്ദ: സൗദി അറേബ്യയില്‍ ജിദ്ദയില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട രതീഷ് എന്ന കണ്ണന്റെ കുടുംബത്തെ സഹായിക്കാന്‍ നവോദയ ജിദ്ദ സ്വരൂപിച്ച ധനസഹായം സിപിഎം ഏരിയ സെക്രട്ടറി വടവൂര്‍ അനില്‍ കണ്ണന്റെ കുടുംബത്തിന് കൈമാറി.
ചടങ്ങില്‍ നോര്‍ക്ക ക്ഷേമനിധി ബോര്‍ഡ് അംഗവും പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ സെകട്രിയുമായ കെ.സി സജീവ്, പ്രവാസി സംഘം ഏരിയ ഭാരവാഹികളുമായ അടൂര്‍ ഉണ്ണികൃഷ്ണന് , യഹിയ, നവോദയ ഭാരവാഹികളുമായ ശ്രീകുമാര്‍ മാവേലിക്കര, അബ്ദുല്‍ ഖരീം, ഇര്‍ഷാദ് മുണ്ടക്കയം, സി പി ഐ എം ലോക്കല്‍ സെക്രട്ടറി ഷൈജു ദേവ്, പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം ശിഹാബുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ