Image

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഹോണ്ടസിറ്റി ഫ്‌ളൈ ഓവറില്‍ നിന്ന് പതിച്ച് രണ്ട് മരണം

Published on 15 May, 2017
വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഹോണ്ടസിറ്റി ഫ്‌ളൈ ഓവറില്‍ നിന്ന് പതിച്ച് രണ്ട് മരണം
ന്യൂഡല്‍ഹി: പരീക്ഷയെഴുതാന്‍  ഏഴ് വിദ്യാര്‍ഥികളുമായി പോയ ഹോണ്ടസിറ്റി കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് പതിച്ച് രണ്ട് മരണം. മറ്റ് അഞ്ചുപേരും ഗുരുതരാവസ്ഥയിലാണ്. ഇവരെ ഡല്‍ഹിയിലെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി ഇന്‍സ്റ്റിസ്റ്റിറ്റിയൂട്ട് ഓഫ് പ്രഫഷണല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. അഞ്ച് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും നരേലയിലെ ഐ.പി കോളജിലേക്ക് പരീക്ഷയെഴുതാന്‍ പോകവെ രാവിലെ എട്ടുമണിയോടെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം.

വിദ്യാര്‍ഥികളിലൊരാള്‍ ഓടിച്ചിരുന്ന കാറിന് വേഗത കൂടുതലായിരുന്നുവെന്നും സ്‌കിഡ് ചെയ്ത കാര്‍ ഡിവൈഡറില്‍ തട്ടി ഫ്‌ളൈ ഓവറിന് താഴോട്ട് തലകീഴായി പതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക