Image

ട്രെയിനില്‍ യുവതിയെ അപമാനിച്ച ടി.ടി.ഇയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു

Published on 28 February, 2012
ട്രെയിനില്‍ യുവതിയെ അപമാനിച്ച ടി.ടി.ഇയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു
തിരുവനന്തപുരം: ട്രെയിനില്‍ യുവതിയെ അപമാനിച്ച ടി.ടി.ഇയെ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു. രാജധാനി എക്‌സ്‌പ്രസ്‌ ട്രെയിനില്‍ യാത്ര ചെയ്‌ത തിരുവനന്തപുരം സ്വദേശിയും പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ ജീവനക്കാരിയുമായ ഹേമലതയുടെ പരാതിയിലാണ്‌ ടിടിഇയ്‌ക്കെതിരെ കേസെടുത്തത്‌.

കേസില്‍ പ്രതി ഡല്‍ഹി സ്വദേശിയായ ടിടിഇ രമേഷ്‌കുമാറിനെയാണ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തത്‌. കഴിഞ്ഞ ദിവസം മഡ്‌ഗാവില്‍ നിന്നു തിരുവനന്തപുരത്തേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഉഡുപ്പിയ്‌ക്കും മംഗലാപുരത്തിനുമിടയില്‍ വച്ചാണ്‌ രമേഷ്‌ കുമാര്‍ തന്നോട്‌ മോശമായി പെരുമാറിയതായി ഹേമലത പരാതിപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക