Image

മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയില്‍ സി.ബി.ഐ റെയ്‌ഡ്‌

Published on 16 May, 2017
 മുന്‍കേന്ദ്രമന്ത്രി പി.  ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയില്‍ സി.ബി.ഐ റെയ്‌ഡ്‌



ചെന്നൈ: മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ചെന്നൈയിലെ വസതിയില്‍ സി.ബി.ഐ റെയ്‌ഡ്‌. ഇന്ന്‌ പുലര്‍ച്ചെയാണ്‌ റെയ്‌ഡ്‌ ആരംഭിച്ചത്‌. ചെന്നൈയിലെ 14 ഓളം കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തുന്നുണ്ട്‌.

ഐ.എന്‍.എക്‌സ്‌ മീഡിയയ്‌ക്ക്‌ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട്‌ പണം കൈപ്പറ്റിയെന്ന കേസിലാണ്‌ റെയ്‌ഡ്‌. കേസില്‍ കഴിഞ്ഞ ദിവസം എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും സി.ബി.ഐ സംഘം എത്തിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. മുംബൈയിലും ദല്‍ഹിയില്‍ ഗര്‍ഗോണിലും റെയ്‌ഡ്‌ പുരോഗമിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക