Image

വെടിവെയ്‌പ്‌: 3 കോടി രൂപ കൂടി കെട്ടിവെയ്‌ക്കണമെന്ന്‌ ഹൈക്കോടതി

Published on 28 February, 2012
വെടിവെയ്‌പ്‌: 3 കോടി രൂപ കൂടി കെട്ടിവെയ്‌ക്കണമെന്ന്‌ ഹൈക്കോടതി
കൊച്ചി: രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ 3 കോടി രൂപ കൂടി കെട്ടിവെയ്‌ക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുകോടി കൂടി കെട്ടിവെച്ചാല്‍ ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിക്ക്‌ കൊച്ചിയില്‍ നിന്നും പോകാമെന്നും ഹൈക്കോടതി ബഞ്ച്‌ വ്യക്തമാക്കി.

വെടിവെയ്‌പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിന്റെ ഭാര്യ ഡോറയും അജീഷ്‌ പിങ്കിയുടെ രണ്‌ട്‌ സഹോദരിമാരും നല്‍കിയ ഹര്‍ജികള്‍ പ്രധാനമായും പരിഗണിക്കവേയാണ്‌ ഹൈക്കോടതി ജസ്റ്റീസ്‌ തോട്ടത്തില്‍. ബി. രാധാകൃഷ്‌ണന്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്‌.

നേരത്തെ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ച്‌ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ ആവശ്യപ്രകാരം 25 ലക്ഷം രൂപ വീതവും ബോട്ടുടമയുടെ ആവശ്യപ്രകാരം 10 ലക്ഷം രൂപയും കെട്ടിവെച്ചാല്‍ കപ്പലിന്‌ തീരം വിടാന്‍ അനുമതി നല്‍കിയിരുന്നു. ഈ വിധിക്കെതിരേയാണ്‌ ഇവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക