Image

വാനാെ്രെക ആക്രമണം; മൊബൈല്‍ ഫോണുകളെയും ബാധിക്കുമെന്ന്‌ മുന്നറിയിപ്പ്‌

Published on 16 May, 2017
വാനാെ്രെക ആക്രമണം; മൊബൈല്‍ ഫോണുകളെയും ബാധിക്കുമെന്ന്‌ മുന്നറിയിപ്പ്‌

തിരുവനന്തപുരം: ലോക രാജ്യങ്ങളെ ഞെട്ടിച്ച്‌ ആക്രമണം തുടരുന്ന വാനാെ്രെക സൈബര്‍ ആക്രമണത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകുമെന്ന്‌ മുന്നറിയിപ്പ്‌.  കമ്പ്യൂട്ടര്‍ വൈറസിന്റെ ശക്തി താല്‍ക്കാലികമായി കുറഞ്ഞെങ്കിലും ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്ന മുന്നറിയിപ്പാണ്‌ കേരള പൊലീസിനു കീഴിലുള്ള സൈബര്‍ ഡോം സൈബര്‍ ഡോം നല്‍കുന്നത്‌.

അടുത്ത ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ ഡാറ്റയില്‍ തിരിമറി നടന്നേക്കാമെന്നാണ്‌ മുന്നറിയിപ്പ്‌. മൊബൈല്‍ ഫോണിനെ ബാധിക്കുന്ന റാന്‍ സംവെയര്‍ പടരാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ ഡോം മുന്നറിയിപ്പ്‌ നല്‍കുന്നു. വെള്ളിയാഴ്‌ച കേരളത്തിലെ എട്ട്‌ പഞ്ചായത്ത്‌ ഓഫീസുകളില്‍ വൈറസ്‌ ആക്രമണം നടന്നിരുന്നു.

ഇപ്പോള്‍ നടക്കുന്ന വാനാെ്രെക ആക്രമണത്തില്‍ കമ്പ്യൂട്ടര്‍ പൂര്‍ണമായും ബന്ദിയാകുകയാണ്‌ ചെയ്യുന്നത്‌. ഒരു ഡാറ്റയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നയാര്‍ക്ക്‌ ലഭിക്കില്ല. 

മൂന്നു ദിവസമായി ലോകമെങ്ങുമുള്ള സിസ്റ്റത്തില്‍ കടന്ന്‌ ആക്രമണം നടത്തുന്ന വൈറസുകളുടെ ശക്തി കുറയ്‌ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രൂക്ഷമായ ആക്രമണവുമായി ഇവ തിരിച്ചെത്തുമെന്നു തന്നെയാണ്‌  സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക