Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാത്യുദിനവും ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 16 May, 2017
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാത്യുദിനവും ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ അല്പം താമസിച്ച് മാത്യുദിനത്തോടൊപ്പം അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളെയും,  ഫാ. ജോണ്‍സണ്‍ പന്തപ്പള്ളിയേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫാ. ജോണ്‍സണ്‍ പന്തപ്പള്ളി തന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ഈസ്റ്ററിന്റേയും മാത്യുദിനത്തിന്റേയും ആശംസകള്‍ നേര്‍ന്നു. ഐസക് പുലിപ്ര, ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, മാത്യു കൂട്ടക്കര  എന്നിവര്‍ ഉയിര്‍പ്പ് തിരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ജെന്‍സി പാലക്കാട്ട്, ഗ്രേസി കൂട്ടക്കര, സൈന കുളത്തില്‍, സില്‍വി കടകത്തലയ്ക്കല്‍, മൈക്കിള്‍ പാലക്കാട്ട്, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ജോണ്‍ മാത്യു, ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ എന്നിവര്‍ വൈലോപ്പള്ളി, ഈസ്റ്റര്‍, മാത്യുദിനാശംസക ഗാനങ്ങള്‍ ആലപിച്ചു.

ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളായ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് മാത്യുദിനത്തില്‍ ചുവന്ന റോസാപ്പൂ നല്‍കി ആദരിച്ചു. ഇടവേളക്ക് ശേഷം കേരള തനിമയില്‍ തയ്യാറാക്കിയ വിഭവ സമ്യദ്ധമായ കട്‌ലറ്റ്, ചള്ളാസ്, ഫൈഡ് റൈസ്, കറികള്‍ എന്നീ വിഭവങ്ങളോടെ ഈസ്റ്റര്‍ മാത്യു ദിനം ആസ്വദിച്ചു. ഫിഫ്റ്റി പ്ലസ് ഈ ജൂണ്‍ 11 ന് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളിയുടെ പെരുന്നാളില്‍ ഭക്ഷണ സ്റ്റാള്‍ ഉള്‍പ്പെടെ സജീവമായി പങ്കെടുക്കാനും തീരമാനിച്ചു. ഈ വര്‍ഷത്തെ സമ്മര്‍ വാരാന്ത്യ സെമിനാറിനെപ്പറ്റിയുള്ള ഫൈനല്‍ തീരുമാനവും എടുത്തു. സേവ്യര്‍ ഇലഞ്ഞിമറ്റം ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.  ജോണ്‍ മാത്യു ഈ വര്‍ഷത്തെ ഈസ്റ്റര്‍ മാത്യു ദിനാഘോഷ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. 


ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാത്യുദിനവും ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാത്യുദിനവും ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാത്യുദിനവും ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാത്യുദിനവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക