Image

വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന്‌ കുമ്മനത്തിനെതിരെ പരാതി

Published on 16 May, 2017
വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന്‌ കുമ്മനത്തിനെതിരെ പരാതി


കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ കൊന്ന ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പരാതി. എസ്‌എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സിറാജാണ്‌ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്‌. പരിശോധിച്ച്‌ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക വഴി കണ്ണൂരില്‍ ആര്‍എസ്‌എസ്‌-സിപിഎം സംഘര്‍ഷത്തിന്‌ ശ്രമിച്ചുവെന്നും ആരോപിച്ചാണ്‌ എസ്‌എഫ്‌ഐ നേതാവ്‌ കുമ്മനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്‌. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി ആര്‍എസ്‌എസ്‌-ബിജെപി പ്രവര്‍ത്തകരില്‍ സിപിഎം വിരോധം സൃഷ്ടിക്കുവാനും അവരെ ഉപയോഗിച്ച്‌ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാനുമാണ്‌ കുമ്മനം ശ്രമിച്ചതെന്ന്‌ പരാതി ആരോപിക്കുന്നുണ്ട്‌.

കുമ്മനത്തിന്റെ ഫെയ്‌സ്‌ബുക്കിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ വീഡിയോ വസ്‌തുതാവിരുദ്ധമാണെന്നും സംഭവത്തില്‍ വേണ്ടി വന്നാല്‍ അധ്യക്ഷനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കുമ്മനത്തിനെതിരെ പരാതിയുമായി എസ്‌എഫ്‌ഐ നേതാവ്‌ രംഗത്ത്‌ വന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക