Image

സിപി എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗത്തിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 16 May, 2017
സിപി എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗത്തിന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു


തൊടുപുഴ : കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ സിപി എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം എന്‍ വി ബേബിയുടെ മകന്‍ പണിക്കല്‍കുടി ഞാറക്കുളം മഞ്‌ജുഷ്‌ (34) മരിച്ചു. ബേബി (60) യേയും ഭാര്യ ആന്‍സി ( 54) ,െ്രെഡവര്‍ ജയന്‍ ( 45 ) എന്നിവരെ പരിക്കുകളോടെ കളമശേരി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇസ്രയേല്‍ യാത്ര കഴിഞ്ഞ്‌ മടങ്ങി വന്ന ബേബിയേയും ഭാര്യയേയും നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരും വഴി ചൊവ്വാഴ്‌ച പുലര്‍ച്ചെ 5.30 ന്‌ കരിമണല്‍ പൊലീസ്‌ സ്‌റ്റേഷന്‌ സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട്‌ കൊക്കയിലേയ്‌ക്ക്‌ മറിയുകയായിരുന്നു.

സംഭവ സ്ഥലത്തുതന്നെ മഞ്‌ജുഷ്‌ മരിച്ചു. ബേബിയുടെ തലയ്‌ക്കും തോളെല്ലിനും പരിക്കേറ്റു. ആന്‍സിയ്‌ക്കും തലയ്‌ക്കാണ്‌ പരിക്കേറ്റത്‌. ജയന്റെ കൈ ഒടിഞ്ഞു. മഞ്‌ജുഷിന്റെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. അനീറ്റയാണ്‌ മഞ്‌ജുഷിന്റെ ഭാര്യ. ഒന്നര വയസുള്ള സാന്‍ജോ മകനാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക