Image

മുത്തലാഖ്‌ വിശ്വാസത്തിന്‍റെ ഭാഗമെന്ന്‌ മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ്‌

Published on 16 May, 2017
മുത്തലാഖ്‌ വിശ്വാസത്തിന്‍റെ ഭാഗമെന്ന്‌ മുസ്‌ലീം വ്യക്തിനിയമ ബോര്‍ഡ്‌



ന്യൂഡല്‍ഹി: മുത്തലാഖ്‌ വിശ്വാസത്തിന്‍റെ ഭാഗമാണെന്ന്‌ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്‌. സുപ്രീം കോടതിയിലാണ്‌ വ്യക്തി നിയമ ബോര്‍ഡ്‌ നിലപാടറിയിച്ചത്‌. വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ല. മുത്തലാഖ്‌ മുസ്‌ലിം വിശ്വാസത്തിന്‍റെ ഭാഗമാണ്‌.

 1400 വര്‍ഷമായി തുടരുന്ന വിവാഹമോചനരീതി എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്ന്‌ ബോര്‍ഡിനു വേണ്ടി ഹാജരായ മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ചോദിച്ചു.


ചീഫ്‌ ജസ്റ്റീസ്‌ ജെ.എസ്‌ ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലാണ്‌ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക