Image

ബിഹാറില്‍ വാഹനാപകടത്തില്‍ അഞ്ചു മരണം

Published on 16 May, 2017
ബിഹാറില്‍ വാഹനാപകടത്തില്‍ അഞ്ചു മരണം

പാറ്റ്‌ന: ബിഹാറില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.  പത്തു പേര്‍ക്ക്‌ പരിക്കേറ്റു. എസ്‌യുവി ട്രക്കിലിടിച്ചാണ്‌ അപകടമുണ്ടായത്‌. സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്‌. ബിഹാറിലെ മഹിസോണയിലാണ്‌ സംഭവം.

പുലര്‍ച്ചെ 3.30ഓടെയാണ്‌ അപകമുണ്ടായതെന്നും െ്രെഡവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നും പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക