Image

രാജ്യത്തിനു വേണ്ടി വാദിക്കാന്‍ സാല്‍വെ വാങ്ങിയത്‌ ഒരു രൂപ!

Published on 16 May, 2017
രാജ്യത്തിനു വേണ്ടി വാദിക്കാന്‍ സാല്‍വെ വാങ്ങിയത്‌ ഒരു രൂപ!

ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‌ വധശിക്ഷ പ്രഖ്യാപിച്ച പാകിസ്ഥാന്‍റെ നടപടിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ്‌ സാല്‍വെ പ്രതിഫലമായി വാങ്ങിയത്‌ കേവലം ഒരു രൂപ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ ട്വിറ്ററിലൂടേയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

സാല്‍വെയേക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ അന്താരാഷ്ട്ര കോടതിയില്‍ ഹാജരായിരുന്നെങ്കിലും ഇതേ വാദ മുഖങ്ങള്‍ തന്നെ ഉന്നയിക്കുമെന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയായാണ്‌ സുഷമയുടെ ട്വീറ്റ്‌. രാജ്യത്ത്‌ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ പ്രധാനിയാണ്‌ ഹരീഷ്‌ സാല്‍വേ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക