Image

ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

Published on 16 May, 2017
ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു


      അബുദാബി: സാമൂഹികസാംസ്‌കാരിക വേദിയായ ’ഗ്രീന്‍ വോയ്‌സി’ന്റെ പന്ത്രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള സ്‌നേഹപുരം 2017 പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ മാധ്യമശ്രീ പുരസ്‌കാരം ഷാനി പ്രഭാകറിനും , ഹരിതാക്ഷര പുരസ്‌കാരം എഴുത്തുകാരന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേലിനും സമ്മാനിച്ചു. 

യു.എ.ഇ.യിലെ മലയാള മാധ്യമപ്രവര്‍ത്തകരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം ദീപിക പ്രതിനിധിയും, കൊളമ്‌നിസ്റ്റുമായ അനില്‍ സി. ഇടിക്കുള ,മലയാള മനോരമ ബ്യൂറോ ചീഫ് ജെയ്‌മോന്‍ ജോര്‍ജ് , മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളികാടന്‍, പ്രവാസിഭാരതി ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ എം.ഡി. കെ. ചന്ദ്രസേനന്‍ എന്നിവര്‍ക്കും ബാപ്പു എടപ്പാളിന് കലാശ്രീ പുരസ്‌കാരവും സമ്മാനിച്ചു. 

ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ അഷ്‌റഫ് ഹാജി നരിക്കോള്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷബീര്‍ നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. കെ.കെ. മൊയ്തീന്‍കോയ പുരസ്‌കാരജേതാക്കളെ പരിചയപ്പെടുത്തി. യു.എ.ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഗ്രീന്‍വോയ്‌സ് രക്ഷാധികാരിയും എം.കെ. ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറുമായ വി. നന്ദകുമാര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പത്ത് ഉസ്മാന്‍, റഷീദ് ബാബു പുളിക്കല്‍, യു. അബ്ദുല്ല ഫാറൂഖി, എം.വി.എം. റഷീദ്, സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, വയലോളി അബ്ദുല്ല എന്നിവര്‍ ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. സി.എച്ച്. ജാഫര്‍ തങ്ങള്‍ സ്വാഗതവും അഷ്‌റഫ് പറന്പത്ത് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഗസല്‍സന്ധ്യയും അരങ്ങേറി .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക