Image

വ്യാജ വിഡിയോ: കുമ്മനത്തിനെതിരെ കേസ്

Published on 16 May, 2017
വ്യാജ വിഡിയോ: കുമ്മനത്തിനെതിരെ കേസ്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ കേസ്. സമൂഹത്തില്‍ സ്പര്‍ധ ഉളവാക്കുന്ന വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. എസ്.എഫ്‌.െഎ ജില്ല സെക്രട്ടറി മുഹമ്മദ് സിറാജാണ് പരാതി നല്‍കിയത്.  

പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന് ആരോപിച്ച് കുമ്മനം രാജശേഖരന്‍ സാമൂഹിക മാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോയുടെ നിജസ്ഥിതി സംബന്ധിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക