Image

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ക്കായി പ്രമുഖര്‍ എത്തുന്നു.

Published on 16 May, 2017
ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ക്കായി പ്രമുഖര്‍ എത്തുന്നു.
ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നവീകരണ സെമിനാറുകള്‍ നയിക്കുവാന്‍ പ്രമുഖ വാഗ്മികളും വചനപ്രഘോഷകരും എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ദൈവാലയത്തില്‍ വച്ച് നടത്തപെടുന്ന പരിപാടികളില്‍ പ്രമുഖ വചന പ്രഘോഷകരായ ഫാ. തോമസ് ലോയ, ബ്രദര്‍ റെജി കൊട്ടാരം, ഡോ. മാര്‍ക്ക് നീമോ, ഡോ. അലക്‌സ് ഗോട്ടേയ്, എന്നിവരാണ് എത്തുന്നത്.

ഇല്ലിനോയിസിലെ മദര്‍ ഓഫ് ഗോഡ് ബൈസന്റൈന്‍ കത്തോലിക്കാ ഇടവക വികാരിയായ ഫാ. തോമസ് ലോയ, അന്താരാഷ്ട്ര തലത്തില്‍ തന്നെ വളരെയധികം ആദരിക്കപ്പെടുന്ന വാഗ്മിയും വചന പ്രഘോഷകനുമാണ്. 2002 ലെ ആഗോള യൂത്ത് ഡേയ് ഉള്‍പ്പെടെ, പ്രമുഖ െ്രെകസ്തവ കോണ്ഫറന്‌സുകളിലെ അറിയപ്പെടുന്ന വാഗ്മിയായ അദ്ദേഹം, പൗരസ്ത്യ സഭകളുടെ കാര്യത്തില്‍ ഏറെ അറിയപ്പെടുന്ന വിദഗ്ധനാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വചന പ്രഘോഷണത്തില്‍ അറിയപ്പെടുന്ന ബ്രദര്‍ റെജി കൊട്ടാരം, അമേരിക്കയില്‍ യുവജനങ്ങളുടെ നവീകരണത്തിനായി യുവജനങ്ങളാല്‍ തന്നെ നയിക്കപ്പെടുന്ന കൈറോസ് യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്ന സുപരിചിതനായ വ്യക്തിയാണ്. വെസ്റ്റ് ആഫ്രിക്കയിലെ ഗാനയില്‍ ജനിച്ച് 37 രാജ്യങ്ങളിലായി കരിസ്മാറ്റിക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അമേരിക്കയിലെ ലത്തീന്‍ കത്തോലിക്കാ സഭയിലെ അറിയപ്പെടുന്ന വചന പ്രഘോഷകനും വാഗ്മിയുമാണ് ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന ഡോ. മാര്‍ക്ക് നീമോ. ഹൂസ്റ്റണിലെ ഗാല്‍വേസ്റ്റണ്‍ അതിരൂപതയിലും അമേരിക്കയിലെ മറ്റ് കത്തോലിക്കാ രൂപതകളിലുമായി യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം കൊടുക്കുകയും, തനതായ ശൈലിയിലുള്ള വചന പ്രഘോഷങ്ങള്‍കൊണ്ട് യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരനാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഡോ. അലക്‌സ് ഗോട്ടേയ്. യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് യുവജനങ്ങള്‍ തന്നെ നേതൃത്വം നല്‍കുന്ന കമ്മറ്റിയാണ് എന്നതാണ് ഈ ഫാമിലി കോണ്‍ഫറന്‍സിന്റെ സവിശേഷത. അവര്‍ക്കുവേണ്ടിയുള്ള പരിപാടികള്‍ നയിക്കുവാനുള്ളവരെയും അവര്‍ തന്നെയാണ് കണ്ടെത്തിയത് എന്നത് ഈ ഫാമിലി കോണ്‍ഫ്രന്‍സിനോടുള്ള യുവജനങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത് എന്ന് ഫാമിലി കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിക്കുന്ന ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു.

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ നയിക്കുവാന്‍ ഫാ. ജോസഫ് പാംപ്ലാനി, ഫാ. ജോസഫ് പുത്തെന്‍പുരയില്‍ എന്നിവരും എത്തുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിച്ച്, ഉച്ച വരെ കുടുംബ നവീകരണ പ്രഭാഷണങ്ങളും, ഉച്ച കഴിഞ്ഞു കുടുംബ ജീവിതവും യുവജനങ്ങളുടെയും കുട്ടികളുടെയും പരിശീലനവും ആസ്പദമാക്കി സെമിനാറുകളും, വൈകുന്നേരങ്ങളില്‍ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തില്‍ ബൈബിള്‍ അധിഷ്ഠിതവും, ക്‌നാനായ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതവുമായ കലാ പരിപാടികളുമായി രാത്രി 9 മണിയോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് വേണ്ടി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിലും, കുട്ടികള്‍ക്ക് വേണ്ടി ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയത്തിലുമാണ് പരിപാടികള്‍ നടത്തപ്പെടുക. ക്‌നാനായ സമുദായത്തെ സംബന്ധിച്ചും, സഭാത്മകമായ കുടുംബ നവീകരണത്തെ സംബന്ധിച്ചും, യുവജന വര്‍ഷവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫാമിലി കോണ്‍ഫ്രന്‍സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

ഫാ. തോമസ് മുളവനാല്‍ : 310 709 5111
ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254
ഫാ. ബോബന്‍ വട്ടംപുറത്ത് :773 934 1644.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക