Image

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ പരി. ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 16 May, 2017
ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ പരി. ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.
ഷിക്കാഗൊ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, പരിശുദ്ധ ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി വര്‍ഷം പ്രമാണിച്ച് മെയ് 14 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാന്‍സിസ്‌കോ, ജസീന്താ എന്നിവര്‍ക്കു 6 പ്രാവശ്യം പ്രത്യക്ഷപ്പെട്ടതിനേപ്പറ്റിയും, അതിന് മുന്നോടിയായി മാലാഖ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് അവരെ ഒരുക്കിയതിനേപ്പറ്റിയും, നൂറു വര്‍ഷം പൂര്‍ത്തിയായ ഈ വര്‍ഷത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ ജസീന്തായേയും  ഫ്രാന്‍സിസ്‌കോയേയും ഫാത്തിമയില്‍വച്ച് വിശുദ്ധരായി പ്രഖ്യാപിച്ചതിനേപറ്റിയും ശതാബ്ദി തിരുന്നാളിന്റെ എല്ലാ ആശംസകള്‍ നേരുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

കുര്യന്‍ & ഏലമ്മ നെല്ലാമറ്റം, ഫിലിപ്പ് & ആന്‍സി കണ്ണോത്തറ, ഡിലീപ് & സിന്‍സി മാധവപ്പള്ളില്‍, റീത്താമ്മ ആക്കാത്തറ, റെജി മാത്യു എന്നിവരും അവരുടെ കുടുംമ്പാംഗങ്ങളുമായിരുന്നു തിരുന്നാളിന്റെ പ്രെസുദേന്തിമാര്‍. എക്‌സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി, റ്റോണി പുല്ലാപ്പള്ളി, സണ്ണി മുത്തോലത്ത്, ബിനോയി കിഴക്കനടി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യുത്വം നല്‍കി.

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ പരി. ഫാത്തിമ മാതാവിന്റെ ശതാബ്ദി തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക