Image

ഷെല്‍മ സി. സാജന് പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ്

സാം കോടാഴി Published on 16 May, 2017
ഷെല്‍മ സി. സാജന് പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ്
കുന്നംകുളം: ഐ.പി.സി. കര്‍മ്മേല്‍ മരത്തംകോട്(കുന്നംകുളം സെന്റര്‍) സഭാംഗവും ഡോ.സാജന്‍ സി. ജേക്കബിന്റെ മകളും ആയ ഷെല്‍മ സി. സാജന്‍. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടുകയുണ്ടായി. കുന്നംകുളം ബഥനി സെ.ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

കഴിഞ്ഞ യുവജനോല്‍സവത്തില്‍ മൈമിനും. ഇംഗ്ലീഷ് സ്‌കിറ്റിനും ഉപജില്ല ഒന്നാം സ്ഥാനവും സംസ്ഥാന യുവജനോല്‍സവത്തില്‍ A Grade ഉള്‍പ്പെട്ട മൂന്നാം സ്ഥാനവും നേടുകയുണ്ടായി. ഐ.പി.സി. സണ്‍ഡേ സ്‌ക്കൂള്‍ അസോസിയേഷന്റെ അവസാനമായി നടന്ന സ്‌കിറ്റ് മല്‍സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.

ഐ.പി.സി. ചിറ്റൂര്‍ സെന്റര്‍ ജോ.സെക്രട്ടറിയും, ഐ.സി.പി.എഫ്. നോര്‍ത്തേണ്‍ റീജിയന്‍ കോ-ഓഡിനേറ്ററും U.P.F കുന്നംകുളം അഡ്.സെക്രട്ടറിയും, ഗിദയോന്‍ കുന്നംകുളം ക്യാമ്പ്. വൈ.പ്രസിഡന്റും. പി.സി.ഐ(പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ) കുന്നംകുളം ചാപ്റ്റര്‍ സെക്രട്ടറിയും ആയ സാജന്‍ സി.ജേക്കബ് പാലക്കാട് ജില്ലയിലെ പുതുക്കോട്(ഗ്രാമപഞ്ചായത്ത് ഹെഡ്.ക്ലാര്‍ക്ക് ആയി സേവനം ചെയ്തുവരുന്നു. സീന സാജനാണ് മാതാവ്.

ഷെല്‍മ സി. സാജന് പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക