Image

മന്ത്രി മണിയുടെ പ്രസംഗത്തില്‍ സ്‌ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന്‌ മുഖ്യമന്ത്രി സഭയില്‍

Published on 17 May, 2017
മന്ത്രി മണിയുടെ പ്രസംഗത്തില്‍ സ്‌ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന്‌ മുഖ്യമന്ത്രി സഭയില്‍

മൂന്നാര്‍: വൈദ്യുതി വകുപ്പ്‌ മന്ത്രി എംഎം മണിയുടെ പ്രസംഗത്തില്‍ സ്‌ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന്‌ മുഖ്യമന്ത്രി. പൊലീസ്‌ ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തിയാണ്‌ കേസെടുക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്‌. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട്‌ മന്ത്രി മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സെന്‍കുമാര്‍ കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ കോടതിയില്‍ പോയത്‌.
എത്ര രൂപ ഇതിനായി ചെലവായി എന്നത്‌ പിന്നീട്‌ അറിയിക്കാമെന്നും പൊലീസിലെ അച്ചടക്കലംഘനം ഒരിക്കലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

 മൂന്നാറിലെ പെമ്പിളൈ ഒരുമൈ തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു മന്ത്രി മണിയുടെ പ്രസംഗം. ഇതിനെ തുടര്‍ന്ന്‌ പാര്‍ട്ടിക്കകത്തും പുറത്തും മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും സിപിഐഎം അച്ചടക്ക നടപടി എടുക്കുകയും ചെയ്‌തിരുന്നു. വിവാദപ്രസ്‌താവനകളുടെ പേരില്‍ രണ്ടാംതവണയാണ്‌ മന്ത്രി മണി പാര്‍ട്ടിയുടെ പരസ്യശാസന നേരിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക