Image

ജിഷ്‌ണുവിന്റെ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

Published on 17 May, 2017
ജിഷ്‌ണുവിന്റെ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും

തിരുവനന്തപുരം : ജിഷ്‌ണുപ്രണോയിയുടെ മരണത്തിലെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരാന്‍ ഇതുവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കഴിയാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും. കോളജിലെ ഇടിമുറിയില്‍ നിന്ന്‌ ശേഖരിച്ച രക്തത്തില്‍ നിന്ന്‌ പരിശോധനയ്‌ക്കാവശ്യമായ ഡി.എന്‍.എ വേര്‍ത്തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന്‌ കഴിഞ്ഞ ദിവസം ഫോറന്‍സിക്‌ വിഭാഗം അറിയിച്ചിരുന്നു.

മുറിയിലെ രക്തം ജിഷ്‌ണുവിന്റെതു തന്നെയാണെന്ന്‌ സ്ഥരികീരിക്കാനായിരു ന്നു ഇത്‌. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്തരമൊരു ഫലം പുറത്തു വന്നതെന്ന്‌ രക്ഷിതാക്കള്‍ പ്രതികരിച്ചിരുന്നു .ഈ സാഹചര്യത്തിലാണ്‌ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക