Image

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ മന്ത്രിമാര്‍ മറുപടി പറയുന്നില്ലെന്ന്‌ പരാതി: നിയമസഭയില്‍ സ്‌പീക്കറുടെ റൂളിങ്‌

Published on 17 May, 2017
 പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ മന്ത്രിമാര്‍  മറുപടി പറയുന്നില്ലെന്ന്‌   പരാതി: നിയമസഭയില്‍ സ്‌പീക്കറുടെ റൂളിങ്‌
തിരുവനന്തപുരം: നിയമസഭയില്‍ സ്‌പീക്കറുടെ റൂളിങ്‌. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ മന്ത്രിമാര്‍ കൃത്യമായി മറുപടി പറയുന്നില്ലെന്ന പരാതിയിലാണ്‌ സ്‌പീക്കറുടെ റൂളിങ്‌.
പ്രതിപക്ഷത്തിന്റെ പരാതി വസ്‌തുതാപരമാണെന്നും നിരുത്തരമാവദ സമീപനം ഇക്കാര്യത്തിലുണ്ടെന്നും ന്യായീകരണം ഒന്നും നിലനില്‍ക്കില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു. 

പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25 നകം മറുപടി നല്‍കണമെന്നും സ്‌പീക്കര്‍ ആവശ്യപ്പെട്ടു.

സ്വാശ്രയ സമരത്തിനിടെ കെ.എസ്‌.യുക്കാര്‍ക്ക്‌ പരിക്കേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. എന്നാല്‍ അടിയന്തര പ്രമേയത്തിന്‌ സ്‌പീക്കര്‍ അനുമതി നിഷേധിച്ചു. ചോര പുരുണ്ട വസ്‌ത്രവുമായാണ്‌ സഭയില്‍ പ്രതിപക്ഷം എത്തിയത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക