Image

ആധാര്‍ കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും ജഡ്‌ജി പിന്മാറി

Published on 17 May, 2017
ആധാര്‍ കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും ജഡ്‌ജി പിന്മാറി

ന്യൂദല്‍ഹി: വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്‌തുകൊണ്ടു നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നും ജഡ്‌ജി പിന്മാറി. സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ്‌ നാഗേശ്വര റാവുവാണ്‌ പിന്മാറിയത്‌.

കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത്‌ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു നാഗേശ്വര റാവു. ആ സമയത്ത്‌ സര്‍ക്കാറിനുവേണ്ടി ആധാര്‍ കേസില്‍ അദ്ദേഹം സുപ്രീം കോടതിയില്‍ ഹാജരായിരുന്നു. ഇക്കാരണം കൊണ്ട്‌ കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു.

കേസ്‌ പരിഗണിക്കാനുള്ള പുതിയ ബെഞ്ചിനെ  ചീഫ്‌ ജസ്റ്റിസ്‌ തീരുമാനിക്കും.
സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം അടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജിയിലാണ്‌ വാദം കേള്‍ക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക