Image

'തീര'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Published on 17 May, 2017
'തീര'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു


കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ഈ മാസം തീയേറ്ററുകളില്‍ എത്തുന്ന 'തീരം'ത്തിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. അഫ്‌സല്‍ യുസുഫ്‌ ഈണം പകര്‍ന്ന മൂന്ന്‌ ഗാനങ്ങളും ശങ്കര്‍ ശര്‍മ്മയുടെ ഒരു ഗാനവുമാണ്‌ ആല്‍ബത്തിലുള്ളത്‌.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. ഞാനും നീയും
പാടിയത്‌: ശ്രേയാ ഘോഷാല്‍ & ക്വിന്‍സി ചെറ്റുപള്ളി
ഗാനരചന: ഹരിനാരായണന്‍ ബി കെ
സംഗീതം: അഫ്‌സല്‍ യുസുഫ്‌

2. മിന്നാമിനുങ്ങ്‌
പാടിയത്‌: നജിം അര്‍ഷാദ്‌ & അന്വേഷ
ഗാനരചന: അജി കാട്ടൂര്‍
സംഗീതം: അഫ്‌സല്‍ യുസുഫ്‌

3. ഞാന്‍ വരുമീ പാതയില്‍
പാടിയത്‌: അര്‍മാന്‍ മാലിക്‌ & തബിത
ഗാനരചന: റിനു റസാഖ്‌
സംഗീതം: അഫ്‌സല്‍ യുസുഫ്‌

4. പോര്‌ നിറയും
പാടിയത്‌: നീരജ്‌ സുരേഷ്‌ & സനൂപ്‌ കുമാര്‍
ഗാനരചന: സിബി പടിയറ
സംഗീതം: ശങ്കര്‍ ശര്‍മ്മ

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=tH4vPMkkHds

സഹീദ്‌ അറാഫത്ത്‌ സംവിധാനം നിര്‍വഹിച്ച 'തീരം', അനശ്വരനടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ്‌ രതീഷ്‌ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്‌. മരിയ യോഹന്നാന്‍ ആണ്‌ നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്‌ജലി നായര്‍, സുധി കോപ്പ, കൃഷ്‌ണപ്രഭ, നന്ദന്‍ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്‌.

 പ്രിനിഷ്‌ പ്രഭാകരനും അന്‍സാര്‍ താജുദീനും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ്‌ ശങ്കറുമാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. റൗണ്ട്‌ അപ്പ്‌ സിനിമ (Round Up Cinema)യുടെ ബാനറില്‍ ഷെയ്‌ക്ക്‌ അഫ്‌സല്‍ ആണ്‌ 'തീരം' നിര്‍മിച്ചിട്ടുള്ളത്‌.

മ്യൂസിക്‌247നെ കുറിച്ച്‌:

കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247)നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക