Image

കെകെഎംസിസി കുവൈറ്റ്‌ നാഷനല്‍ ഡേ ഐക്യദാര്‍ഡ്യ സമ്മേളനം സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 28 February, 2012
കെകെഎംസിസി കുവൈറ്റ്‌ നാഷനല്‍ ഡേ ഐക്യദാര്‍ഡ്യ സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ്‌ : കുവൈറ്റിന്റെ വിമോചന സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുവൈറ്റ്‌ കെഎംസിസി നാഷണല്‍ കൗന്‍സിലിന്റെ നേതൃത്തത്തില്‍ ഐക്യദാര്‍ഡ്യ സമ്മേളനവും റാലിയും സംഘടിപ്പിച്ചു . കുവൈറ്റിന്റെ പതാകകളും ചിഹ്നങ്ങളും വഹിച്ചു കൊണ്‌ട്‌ കുവൈറ്റ്‌ ദേശിയ ഗാനങ്ങളുടെയും വിവിധ വാഹനങ്ങളുടെയും അകമ്പടിയോടെ കെകെഎംസിസി പ്രവര്‍ത്തകര്‍ നടത്തിയ റാലി ശ്രദ്ധേയമായി.

കബദില്‍ നടന്ന സമ്മേളനം ചെയര്‍മാന്‍ നാസര്‍ മശ്‌ഹൂര്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചിര പൂരാതന ബന്ധങ്ങളും കുവൈറ്റ്‌ ഇന്ത്യക്കാര്‍ക്ക്‌ നല്‍കുന്ന പ്രത്യേക പരിഗണയും തങ്ങള്‍ അനുസ്‌മരിച്ചു. പ്രസിഡണ്‌ട്‌ ഷറഫുദീന്‍ കന്നേത്ത്‌ , കാര്യദര്‍ശി ബഷീര്‍ ബാത്ത, ട്രഷറര്‍ നസീര്‍ ഖാന്‍ എന്നീവര്‍ സംസാരിച്ചു. കേന്ദ്ര ഭാരവാഹികള്‍, ഏരിയ യുണിറ്റ്‌ ഭാരവാഹികള്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഏരിയ കളില്‍ നിന്നുള്ള പ്രധാന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെകെഎംസിസി കുവൈറ്റ്‌ നാഷനല്‍ ഡേ ഐക്യദാര്‍ഡ്യ സമ്മേളനം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക