Image

ചിരിയടക്കാനാവുന്നില്ലെന്ന് ലെന

Published on 17 May, 2017
ചിരിയടക്കാനാവുന്നില്ലെന്ന് ലെന


ചില്ലു കഷ്ണം കഴിക്കുന്ന ലെന എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ത താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചില്ലു കഷ്ണമല്ലത് മറിച്ച് ആക്ഷന്‍ സീക്വന്‍സുകളില്‍ ഒക്കെ ഉപയോഗിക്കുന്ന വാക്‌സ് ആണ് താന്‍ ചവച്ചതെന്നാണ് ലെന പറഞ്ഞിരിക്കുന്നത്.

വീഡിയോ ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തനിക്ക് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

‘ദ ആര്‍ട്ട് ഓഫ് ഈറ്റിംങ് ഗ്ലാസ്’ എന്ന് പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ നിരവധി ആളുകള്‍ കണ്ടിട്ടുണ്ട്. വീഡിയോ എത്തിയ ശേഷം നിരവധി ട്രോളുകളും എത്തിയിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക