Image

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിന്

Published on 17 May, 2017
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിന്
രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് കമ്മട്ടിപ്പാടം നേടിയത്. പി.ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കിയത്.

മികച്ച നടനുള്ള പുരസ്‌കാരം കലാധരന്‍ നേടി. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍പാത എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കലാധരന് പുരസ്‌കാരം ലഭിച്ചത്.

സുഭാഷിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവന്‍/ ഹോട്ടല്‍ സാല്‍വേഷന്‍ എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. ‘എ ഡെത്ത് ഇന്‍ ദി ഗംജ്’ സംവിധാനം ചെയ്ത കൊങ്കണ സെന്‍ ശര്‍മ്മ സംവിധാനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും ഇവര്‍തന്നെ നേടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക