Image

ജര്‍മനിയില്‍ ഹൈവേയില്‍ കാറ്റാടി വീണ് ലോറി തരിപ്പണമായി

Published on 17 May, 2017
ജര്‍മനിയില്‍ ഹൈവേയില്‍ കാറ്റാടി വീണ് ലോറി തരിപ്പണമായി


ബര്‍ലിന്‍: ജര്‍മന്‍ ഹൈവേയില്‍ ലോറിയിടിച്ച് കാറ്റാടി (ടര്‍ബൈന്‍ ബ്ലേഡ്) മറിഞ്ഞുവീണ് ബ്ലേഡ് കൊണ്ട് ലോറി തരിപ്പണമായി. മദ്ധ്യജര്‍മന്‍ നഗരമായ ഡോര്‍ട്ട്മുണ്ടിനും ഹാനോവറിനുമിടയില്‍ ബീലെഫെല്‍ഡിലാണ് (ഹൈവേ നന്പര്‍ 33) സംഭവം. 

പതിനാറു ടണ്‍ ഭാരമുള്ള ടര്‍ബൈന്‍ വാഹനം കാറ്റാടിപ്പാടത്തേക്കു കൊണ്ടുപോകുന്നതിനിടെ അപകടത്തില്‍പ്പെട്ടു റോഡിലേക്ക് വീണത്. ഇതോടെ മണിക്കൂറുകളോളം ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. ടര്‍ബൈന്‍ വാഹനത്തിന്റെ എസ്‌കോര്‍ട്ട് വണ്ടിയില്‍ മറ്റൊരു വാഹനം കേറിയിടിച്ചാണ് അപകടം സംഭവിച്ചത്.

5,20,000 യൂറോ വില മതിക്കുന്ന കാറ്റാടിക്ക് 62 മീറ്ററായിരുന്നു നീളം. ഹാസല്‍ബാഹിലെ കാറ്റാടിപ്പാടത്തേക്ക് കൊണ്ടു പോകുകയായിരുന്നു ഇത്. അപകടത്തില്‍ 61 കരനായ ലോറി െ്രെഡവര്‍ക്കു പരുക്കേറ്റതല്ലാതെ മറ്റാര്‍ക്കും ആളപായമോ പരുക്കോ ഉണ്ടായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക