Image

കെ.പി.സി.സിയുടെ അംഗത്വ വിതരണം

Published on 17 May, 2017
കെ.പി.സി.സിയുടെ അംഗത്വ വിതരണം

     കുവൈറ്റ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കെ.പി.സി.സിയുടെ നിര്‍ദേശാനുസരണം വിദേശരാജ്യങ്ങളിലെ അംഗത്വ വിതരണം കുവൈറ്റില്‍ ആരംഭിച്ചു. കുവൈറ്റ് ഒ.ഐ.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ വച്ചു കുവൈറ്റിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒ.ഐ.സി.സി നാഷണല്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ ഒ.ഐ.സി.സി ഓഫീസില്‍ എല്ലാ ദിവസവും വൈകുന്നേരം അംഗത്വം ലഭിക്കുവാനുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. എബി വാരിക്കാട്ട്, വര്‍ഗ്ഗീസ് ജോസഫ് മാരാമണ്‍, എം എ നിസാം, ഹരീഷ് തൃപ്പൂണിത്തുറ, ക്രിസ്‌റഫര്‍ ഡാനിയേല്‍, ഷാജി. പി. ഐ, ജോര്‍ജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക