Image

ഓണ്‍ലൈന്‍ സൗഹൃദകൂട്ടയ്മ്

Published on 17 May, 2017
ഓണ്‍ലൈന്‍ സൗഹൃദകൂട്ടയ്മ്


     മസ്‌കറ്റ്: മസ്‌കറ്റ് മലയാളീസ് കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ന്ധനാരീയംന്ധ ത്തില്‍ മലയാള സിനിമാ സീരിയല്‍ സംഗീത മേഖലയില്‍ പ്രഗല്‍ഭരായ ഒരു പറ്റം നാരികള്‍ അവതരിപ്പിക്കുന്ന സംഗീത നൃത്തവാദ്യാഘോഷം മേയ് 18ന് വൈകിട്ട് 8നു രൂവി അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ വച്ചു നടക്കും.

ഗായിക ഗായത്രീ വീണ വായനയില്‍ ഡോക്ടറേറ്റ് ലഭിച്ച വൈക്കം വിജയലക്ഷ്മി, ചലച്ചിത്രതാരങ്ങളായ സോനാ നായര്‍, ശ്രീലക്ഷ്മി, സുപ്രസിദ്ധ പിന്നണി ഗായിക പ്രീത കണ്ണന്‍, വിവിധയിനം വാദ്യോപകരണങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച സൗമ്യ സനാതനും മെലിസ്മയും, വയലിനില്‍ മാസ്മരിക പ്രകടനം കാഴ്ച വെയ്ക്കുന്ന രൂപാ രേവതി, നാടന്‍ പാട്ടിന്റെ വേറിട്ട ഭാവവുമായി പ്രസീദ ചാലക്കുടി, നൃത്തത്തില്‍ ബിന്ദു പദീപും ടീമിനോടൊപ്പം നമ്മുടെ മസ്‌കറ്റിലെ പ്രവാസ ലോകത്ത് നിന്നും തിരഞ്ഞെടുക്കപെട്ട കലാകാരികളും പങ്കെടുക്കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക