Image

നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി

Published on 17 May, 2017
നവോദയ കുടുംബ സഹായ ഫണ്ട് കൈമാറി
    ജിദ്ദ: ജിദ്ദ നവോദയ റാബിക്ക് യൂണിറ്റ് അംഗവും തീരുവനന്തപുരം വര്‍ക്കല ഇടവ സ്വദേശിയുമായ മരണപ്പെട്ട ഷിഹാബുദ്ധീന്റെ കുടുംബ സഹായ ഫണ്ട് സി.പി.എം വര്‍ക്കല ഏരിയ സെക്രട്ടറി അഡ്വ: ഷാജഹാന്‍ കുടുംബത്തിന് കൈമാറി. പ്രസ്തുത യോഗത്തില്‍ സി.പി.എം ഇടവ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഹാരിസ്, ബ്രാഞ്ച് സെക്രട്ടറി മനോജ് പ്രവാസി സംഘം ജില്ലാ സെക്രട്ടറിയും നോര്‍ക്ക ക്ഷേമനിധി ബോഡംഗവുമായ സജീവന്‍ തൈക്കാട് ജില്ലാ കമ്മറ്റി അംഗം യഹിയ പ്രവാസി സംഘം ഏരിയ ഭാരവാഹികളായ സുനില്‍, ബാബു. സതീശന്‍ ഇടവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, ഗ്രാമ പഞ്ചായത്തംഗം ജയദേവന്‍. നവോദയ രക്ഷാധികാരി സമിതി അംഗം ശ്രീകുമാര്‍ മാവേലിക്കര ,മുന്‍ കേന്ദ്ര കമ്മറ്റി അംഗം ഇര്‍ഷാദ് മുണ്ടക്കയം സനാഹിയ എരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അബ്ദുള്‍ കരീം എന്നിവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: കെ.ടി. മുസത്ഫ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക