Image

ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏവര്‍ക്കും സ്വാഗതം: തമ്പി ചാക്കോ

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 May, 2017
ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏവര്‍ക്കും സ്വാഗതം: തമ്പി ചാക്കോ
ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കണമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അഭ്യര്‍ഥിച്ചു

മെയ് ഇരുപത്തി ഏഴിന് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ എല്ലാം സുഗമമായി നടക്കുന്നു .

കേരളാ കണ്‍വന്‍ഷനു ശേഷം ഫൊക്കാനയുടെ പ്രഖ്യാപിത പദ്ധതികള്‍ നടപ്പിലാക്കുകയും ഫിലാഡല്‍ഫിയ കണ്‍വന്‍ഷനു തയ്യാറെടുക്കുകയും വേണം. അതിനുമുന്‍പ് നടത്തേണ്ട പരിപാടികള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കിക്കോഫുകള്‍ കൃത്യസമയത്തു നടത്തും. അംഗ സംഘടനകളെ കൂടുതല്‍ പ്രവര്‍ത്തന നിരതരാക്കുവാന്‍ സംഘടന ഒറ്റ കെട്ടായി പ്രവര്‍ത്തിക്കും, അദ്ദേഹം അപറഞ്ഞു
ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2016 18 ലെ പ്രസിഡന്റ് സ്ഥാനത്തേക്കു വന്ന തമ്പി ചാക്കോ വ്യക്തമായ ലക്ഷ്യത്തോടെയാണ് പ്രസിഡന്റ് പദത്തില്‍ എത്തിയത്.

കുമ്പനാട് നെല്ലിമല കുടുന്തറ കുടുംബാംഗമായ തമ്പി ചാക്കോയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ നിന്നാണ്. പത്തു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച് 1975 ലാണ് അമേരിക്കയിലെത്തുന്നത്.

അമേരിക്കയിലെത്തിയ കാലം തൊട്ട് സാമൂഹ്യ സാംസ്‌കാരികമത സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും, സജീവമായ പ്രവര്‍ത്തനം ഫൊക്കാനയിലായിരുന്നെന്നും, അത് ഇപ്പോഴും തുടരുന്നു എന്നും തമ്പി ചാക്കോ പറഞ്ഞു. ഫൊക്കാനയുടെ നാഷണല്‍ വൈസ് പ്രസിഡന്റ്, ട്രസ്‌റീ ബോര്‍ഡ് മെംബര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, കോണ്‍സ്‌റിറ്റിയൂഷന്‍ മെംബര്‍, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍, രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍, ഫൊക്കാന ഫൗണ്ടേഷന്‍ സെക്രട്ടറി, നാഷണല്‍ കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍/ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ട്രഷറര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ (3 തവണ), ഫിലാഡല്‍ഫിയ മാര്‍ത്തോമ ചര്‍ച്ച് ട്രഷറര്‍ (6 തവണ), മാഗസിന്‍ എഡിറ്റര്‍, സംഗമം മാഗസിന്‍ ചീഫ് എഡിറ്റര്‍ (മൂന്നു വര്‍ഷം) എന്നീ നിലകളിലും തമ്പി ചാക്കോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഫൊക്കാനയ്ക്കു നല്‍കിയ കേരളാ പ്രവാസി ട്രിബ്യുണല്‍ രൂപവല്‍ക്കരിക്കാം എന്ന് നല്‍കിയ ഉറപ്പു പാലിക്കുവാന്‍ സര്‍ക്കാരില്‍ ഫൊക്കാനയുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ചെലത്തും. കേരളാ പ്രവാസി ട്രിബ്യുണല്‍ ഗവണ്മെന്റ് രൂപവല്‍ക്കരിച്ചാല്‍ ഫൊക്കാനയ്ക്കു ലഭിക്കുന്ന വലിയ അംഗീകാരം ആയിരിക്കും അത് . അതിനായുള്ള ശ്രമങ്ങള്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ കഴിഞ്ഞാല്‍ ഉടന്‍ തുടങ്ങും.
ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏവര്‍ക്കും സ്വാഗതം: തമ്പി ചാക്കോ
Join WhatsApp News
Thomaskutty 2017-05-18 05:45:47
അറിയാൻ മേലാത്ത കൊണ്ട് ചോദിക്കുവാ, അമേരിക്കയിലെ സംഘടന എന്തിനാ കേരളത്തിൽ കൺവെൻഷൻ  നടത്തുന്നത് ?
Tired 2017-05-17 13:43:30
ദയവ് ചെയ്തു ഇതുംകൊണ്ട് കേരളത്തിൽ അങ്ങ് സ്ഥിരതാമസം ആക്കികൂടെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക