Image

ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ ജൂണ്‍ 10-ന്

രാജന്‍ ആര്യപ്പള്ളില്‍ Published on 17 May, 2017
ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ ജൂണ്‍ 10-ന്
ഡാളസ്: ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ് ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷയും കണ്‍വന്‍ഷനും ജൂണ്‍ 9 മുതല്‍ 11 വരെ 9401 സൈയ്ന്‍ റോഡ്, ഡാളസ്, ടെക്‌സാസ് 75227 വെച്ച് നടക്കും. നിലവിലുള്ള ന്യൂഗാര്‍ലന്റ്ചര്‍ച്ച് ഓഫ്‌ഗോഡ് പുതിയ ആരാധന സ്ഥലത്തേക്ക് മാറിയതുകൊണ്ട് ന്യൂ ഗാര്‍ലന്റ്ചര്‍ച്ച് ഓഫ് ഗോഡ് എന്ന ചര്‍ച്ചിന്റെ പേര് ലൈഫ്‌വേ ചര്‍ച്ച് ഓഫ് ഗോഡ് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു എന്ന് സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍സണ്‍ സഖറിയ അറിയിച്ചു.

ജൂണ്‍ 10-ാം തിയതി ശനിയാഴ്ച രാവിലെ 9:30 മുതല്‍ ഉച്ചക്ക് 12:30 വരെ പുതിയ ആരാധനാ മന്ദിരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനാ ശുശ്രൂഷ (9401 സൈയ്ന്‍ റോഡ്, ഡാളസ്, ടെക്‌സാസ് 75227) നടക്കും. ജൂണ്‍ 9-ാംതിയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, ജൂണ്‍ 10-ാം തിയതി ശനിയാഴ്ച വെകിട്ട് 6:30-നും നടക്കുന്ന കണ്‍വന്‍ഷനില്‍ അറിയപ്പെട്ട കണ്‍വന്‍ഷന്‍ പ്രാസംഗീകനായ ഡോ. മാത്യു ജോര്‍ജ്ജ് മുഖ്യ പ്രസംഗകനായിരിക്കും. ഡാളസ് പട്ടണത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ശുശ്രൂഷകന്മാരും വിശ്വാസികളും സഭാവ്യത്യാസമില്ലാതെ എല്ലാവരും കടന്നു വന്ന് പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോണ്‍സണ്‍ സഖറിയ: 469.301.4615, പാസ്റ്റര്‍ ഫിനോയി ജോണ്‍സണ്‍: 972.623.7558, ബ്രദര്‍ ജേയിംസ് സഖറിയ: 972.352.8911
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക