Image

കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ ഭരണാനുമതി

Published on 18 May, 2017
കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ ഭരണാനുമതി


കൊച്ചി: കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തിന്‌ മന്ത്രിസഭയുടെ ഭരണാനുമതി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട്‌ വഴി ഇന്‍ഫോപാര്‍ക്ക്‌ വരെയുളള രണ്ടാംഘട്ടത്തിനാണ്‌ പുതുക്കിയ ഭരണാനുമതി. 2577 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. 

കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട്‌ വരെ നീട്ടുന്ന മെട്രൊയ്‌ക്ക്‌ കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം ജങ്‌ഷന്‍, പാലാരിവട്ടം ബൈപ്പാസ്‌. ചെമ്പുമുക്ക്‌, വാഴക്കാല, കുന്നുംപുറം, കാക്കനാട്‌ ജങ്‌ഷന്‍, സെസ്‌, ചിറ്റേത്തുകര, രാജഗിരി, ഇന്‍ഫോപാര്‍ക്ക്‌ ആദ്യ ക്യാംപസ്‌, ഇന്‍ഫോപാര്‍ക്ക്‌ രണ്ടാംഘട്ട ക്യാംപസ്‌ എന്നീ സ്റ്റോപ്പുകളാണ്‌ കണക്കാക്കിയിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക