Image

പത്ത്‌ ആണവറിയാക്ടറുകള്‍ക്ക്‌ കേന്ദ്ര ക്യാബിനറ്റിന്‍റെ അനുമതി

Published on 18 May, 2017
പത്ത്‌ ആണവറിയാക്ടറുകള്‍ക്ക്‌  കേന്ദ്ര ക്യാബിനറ്റിന്‍റെ അനുമതി
 ദില്ലി: രാജ്യത്ത്‌ പത്ത്‌ ആണവറിയാക്ടറുകള്‍ നിര്‍മിക്കുന്നതിന്‌ കേന്ദ്ര ക്യാബിനറ്റിന്‍റെ അനുമതി. 7000 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പ്പാദിക്കാന്‍ കഴിയുന്ന ആണവറിയാക്ടറുകള്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയാണ്‌ നിര്‍മിക്കുക. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്രയധികം ആണവറിയാക്ടറുകള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനുള്ള പദ്ധതിയ്‌ക്ക്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുന്നത്‌. 

 രാജസ്ഥാനിലെ മഹ ബന്‍സ്വര, മധ്യപ്രദേശിലെ ചുട്‌ക, കര്‍ണ്ണാടകയിലെ കൈഗ, ഹരിയാനയിലെ ഖൊരഖ്‌പൂര്‍ എന്നിവിടങ്ങളിലായാണ്‌ പത്ത്‌ സമ്മര്‍ദ്ദിത ഘനജല റിയാക്ടറുകള്‍ (പിഎച്ച്‌ഡബ്ല്യൂആര്‍) സ്ഥാപിക്കുക. നിലവില്‍ രാജ്യത്തെ 22 ന്യൂക്ലിയര്‍ പ്ലാന്‍റുകളില്‍ നിന്നായി 6780 മെഗാവാട്ട്‌ ഈര്‍ജ്ജമാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. 2022 ആകുമ്പോഴേയക്ക്‌ 6700 മെഗാവാട്ട്‌ കൂടി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ്‌ കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്‍റെ പ്രതീക്ഷ. 


70,000 രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതി 33,400 പേര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്നതായിരിക്കുമെന്ന്‌ കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ്‌ ഗോയല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക