Image

സോണിയ അഗര്‍വാള്‍ വീണ്ടും ഹൊറര്‍ സിനിമയുമായി

Published on 18 May, 2017
സോണിയ അഗര്‍വാള്‍ വീണ്ടും  ഹൊറര്‍ സിനിമയുമായി


പ്രമുഖ നടി സോണിയ അഗര്‍വാള്‍ ഹൊറര്‍ സിനിമയുമായി വീണ്ടും തെന്നിന്ത്യയില്‍ സജീവമാകാനൊരുങ്ങുന്നു. ഷിജിന്‍ലാല്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന 'അഗല്യ'യില്‍ സോണിയ രണ്ടു കുട്ടികളുടെ അമ്മയെ അവതരിപ്പിക്കുന്നു. 

മലയാളത്തെ കൂടാതെ തമിഴ്‌, ഹിന്ദി, തെലുങ്ക്‌, കന്നട ഭാഷകളിലും സിനിമ റിലീസ്‌ ചെയ്യും. ബാലതാരങ്ങളായ പ്രദുന, ആത്മിക എന്നിവരും അഭിനയിക്കുന്നു.

 കഥ, തിരക്കഥ ഷിബിന്‍ഷാ. കാതല്‍ കൊണ്ടേന്‍, 7ജി കോളനി, പുതുപ്പേട്ടൈ തുടങ്ങിയവയാണ്‌ സോണിയയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക