Image

'പാര്‍ട്ടിക്ക്‌ മന്ത്രിയെ വേണമെന്ന്‌ ബാലകൃഷ്‌ണപിളള

Published on 18 May, 2017
'പാര്‍ട്ടിക്ക്‌ മന്ത്രിയെ വേണമെന്ന്‌   ബാലകൃഷ്‌ണപിളള


തിരുവനന്തപുരം:കേരള കോണ്‍ഗ്രസ്‌ ബി  പാര്‍ട്ടിക്ക്‌ മന്ത്രിയെ വേണമെന്ന്‌  ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിളള. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ബാലകൃഷ്‌ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മന്ത്രിയെ വേണമെന്ന ആവശ്യം ബാലകൃഷ്‌ണപിളള വ്യക്തമാക്കുന്നത്‌. 


രണ്ടോ മൂന്നോ പാര്‍ലമെന്റ്‌ സീറ്റ്‌ വരെ ജയിക്കാന്‍ പാര്‍ട്ടിക്ക്‌ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക്‌ ശമ്പളം വേണ്ടെന്നും ആവശ്യത്തിന്‌ മാത്രം സ്റ്റാഫ്‌ മതിയെന്നും ബാലകൃഷ്‌ണപിളള പറഞ്ഞു.
 ഔദ്യോഗിക വസതി വേണ്ടെന്നുംഅദ്ദേഹം  പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക