Image

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2017
മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചു
ഷിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍, മെയ് 14 ന് രാവിലെ പത്തു മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം മാതൃദിനം ആചരിച്ചു . പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍ എല്ലാ അമ്മമാരേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി ആശീര്‍വദിച്ചനുഗ്രഹിക്കുകയും ചെയ്തു.

ത്യാഗങ്ങളിലൂടെ സഹനങ്ങളെ അതിജീവിച്ചുകൊണ്ട് കുടുംബങ്ങളുടെ വിളക്കായി മാറിയ എല്ലാ മാതാക്കള്‍ക്കും സ്‌നേഹത്തിന്റെയും സന്താഷത്തിന്റെയും നന്ദി സൂചകമായി റോസാപ്പൂക്കള്‍ നല്‍കി ആദരിക്കുകയുണ്ടായി . അറന്നൂറില്‍ പരം മാതാക്കള്‍ പങ്കെടുത്ത ഈ മാതൃദിന ചടങ്ങിന് ഇടവകയിലെ കൈക്കാരന്മാരും സിസ്‌റ്റേഴസും നേതൃത്വം നല്കി

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി..ആര്‍ ഒ) അറിയിച്ചതാണിത്
മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചുമോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചുമോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചുമോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദൈവാലത്തില്‍ മാതൃദിനം ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക