Image

ലാല്‍ജോസ്‌മോഹന്‍ലാല്‍ ചിത്രം വൃക്ഷതൈ നട്ട് ആരംഭിച്ചു

Published on 18 May, 2017
ലാല്‍ജോസ്‌മോഹന്‍ലാല്‍ ചിത്രം വൃക്ഷതൈ നട്ട് ആരംഭിച്ചു
മോഹന്‍ലാല്‍ ലാല്‍ജോസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലാണ് ചിത്രീകരണം തുടങ്ങിയത്. വൃക്ഷതൈ നട്ടാണ് ഷൂട്ടിംഗ് ആരംഭിച്ചത്. നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ലാല്‍ജോസ്, നായിക അന്നാ രാജന്‍, തിരക്കഥാകൃത്ത് ബെന്നി പി. നായമ്ബലം, അഭിനേതാക്കളായ അലന്‍സിയര്‍, പ്രിയങ്ക തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ മേയ് 25ന് സെറ്റില്‍ ജോയിന്‍ ചെയ്യും. 40 ദിവസത്തെ ഷൂട്ടാണ് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. നീനയ്ക്ക് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക