Image

വിയന്നയില്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍

Published on 18 May, 2017
വിയന്നയില്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍
      വിയന്ന: ഓസ്ട്രിയിലെ പ്രശ്‌സതമായ പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തില്‍ അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍ ജൂണ്‍ മൂന്നിന് ആഘോഷിക്കുന്നു.

പ്രവാസി മലയാളികളുടെ വലിയ പെരുന്നാളുകളില്‍ ഒന്നായ വി.അന്തോണിയുടെ തിരുന്നാള്‍ , ആള്‍സര്‍ട്രാസ്സേയിലെ പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തില്‍ ആഘോഷി ക്കും . രാവിലെ 11 മണിക്കു ദേവാലയത്തിലെ പ്രധാന മദ്ബഹയില്‍ തിരുന്നാള്‍ ദിവ്യ ബലിയര്‍പ്പിക്കും, തുടര്‍ന്ന് ആരാധനയും, അന്തോണീസിന്റെ നൊവേനയും, ഊട്ടുനേ ര്‍ച്ചയും നടക്കും.

ആഘോഷമായ തിരുന്നാള്‍ ദിവ്യബലിക്ക് ഫാ.ലൂയിസ് പന്തിരുവേലില്‍ മുഖ്യ കാര്‍മ്മി കത്വം വഹിക്കും. ഫാ.ഷിജു , തിരുനാള്‍ സന്ദേശം നല്‍കും. തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണി ക്കുന്നതായി ഫാ. നിക്കോളാസ് തേനമ്മാക്കല്‍, ഫാ. ജോയല്‍ കൊയിക്കര എന്നിവര്‍ അറിയിച്ചു.

ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക