Image

കല കുവൈറ്റ് 'മയൂഖം 2017' അതിഥികളെത്തി തുടങ്ങി

Published on 18 May, 2017
കല കുവൈറ്റ് 'മയൂഖം 2017' അതിഥികളെത്തി തുടങ്ങി


കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാ പരിപാടിയായ 'മയൂഖം 2017'ല്‍ പങ്കെടുക്കുന്നതിനായി അതിഥികളെത്തിത്തുടങ്ങി. മെഗാ പരിപാടിയില്‍ സംഗീതസന്ധ്യ അവതരിപ്പിക്കുന്ന പ്രശസ്ത പിന്നണിഗായകരായ സുധീപ് കുമാറിനും, രാജലക്ഷ്മിക്കും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കല കുവൈറ്റ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി, 'മയൂഖം 2017' ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.

മെഗാ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മേയ് 19നു പുലര്‍ച്ചെ കുവൈറ്റിലെത്തിച്ചേരും. മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രശസ്ത സിനിമാ നടനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ.ശ്രീരാമന്‍ ഇന്നു വൈകീട്ട് എത്തിച്ചേരും.

2017 മെയ് 19, വെള്ളിയാഴ്ച്ച ഹവല്ലി ഖാദ്‌സിയ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11നു കലാ പരിപാടികളോടു കൂടിയാണ് മെഗാ പരിപാടി ആരംഭിക്കുന്നത്. 3ന് ആരംഭിക്കുന്ന സാസ്‌കാരിക സമ്മേളനത്തില്‍ കല കുവൈറ്റ് മെയ് 5ന് സംഘടിപ്പിച്ച ബാലകലാമേള 2017 വിജയികള്‍ക്കുള്ള സമ്മാനദാനം മുഖ്യാതിഥി നിര്‍വ്വഹിക്കും. കല കുവൈറ്റ് കലാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന 'ഫിലിം സൊസൈറ്റി'യുടെ ഉദ്ഘാടനം വേദിയില്‍ നടക്കും.

കുവൈറ്റിലെ പ്രമുഖ സംവിധായകരുടെ മേല്‍നോട്ടത്തില്‍ കല കുവൈറ്റ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന വിവിധ സ്‌കിറ്റുകള്‍, ദേശീയോദ്ഗ്രഥനം വിളിച്ചോതുന്ന ഫ്യുഷന്‍ ഡാന്‍സ്, കലാ പരിപാടികള്‍, ബാലകലാമേളയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പരിപാടികള്‍ എന്നിവ അവതരിപ്പിക്കപ്പെടും

കുവൈറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ട്.വാഹന സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ: 60383336, , സാല്‍മിയ: 55484818, അബു ഹലീഫ: 66097405, ഫഹാഹീല്‍: 66675110

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക