Image

ഇഖാമ തൊഴില്‍ നിയമലംഘകരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

Published on 18 May, 2017
ഇഖാമ തൊഴില്‍ നിയമലംഘകരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
   ദമ്മാം: ഇഖാമ തൊഴില്‍ നിയമ ലംഘകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അന്പതിനായിരം റിയാല്‍ പാരിതോഷികം നല്‍കുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം മേധാവിയുടെ ഉപദേശകന്‍ കേണല്‍ ജംആന്‍ അല്‍ഗാംന്തി അറിയിച്ചു. 

പൊതുമാപ്പ് ഒരു കാരണവശാലും നീട്ടി നല്‍കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.പൊതുമാപ്പിനു ശേഷം വ്യാപകമായ പരിശോധന നടക്കുമെന്നും ജംആന്‍ അല്‍ഗാംന്തി പറഞ്ഞു.

നിയമ ലംഘകര്‍ക്കും അവരുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കും കഠിന ശിക്ഷ ലഭിക്കും. 
അതേ സമയം കഴിഞ്ഞ ആറുമാസത്തിനിടെ 223187 നിയമലംഘകരെ നാടു കടത്തിയതായി സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. കരല്‍,കടല്‍, വ്യോമ മാര്‍ഗം വഴിയാണ് ഇത്രയും പേരെ നാടുകടത്തിയത്. എന്നാല്‍ പൊതുമാപ്പ് തുടങ്ങിയ ശേഷം ഒരുലക്ഷത്തോളം പേരെ നാടു കടത്തിയാതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക