Image

കുല്‍ഭൂഷന്‍ ജാദവ് കേസ്: രാജ്യാന്തര കോടതിയുടെ വിധി നിരാകരിച്ച് പാകിസ്താന്‍

Published on 18 May, 2017
കുല്‍ഭൂഷന്‍ ജാദവ് കേസ്: രാജ്യാന്തര കോടതിയുടെ വിധി നിരാകരിച്ച് പാകിസ്താന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നിരാകരിച്ച് പാകിസ്താന്‍. ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന വാദത്തിലാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം.

കേസില്‍ യഥാര്‍ഥ മുഖം മറച്ച് വെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാകിസ്തന്‍ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ജാദവിനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിനെ മനുഷ്യവകാശ വിഷയമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ തടവിലായ  ഇന്ത്യന്‍ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നാണ് സ്‌റ്റേ ചെയ്തത്. കേസില്‍ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്താനോട് കോടതി ആവശ്യപ്പെട്ടു. റോണി ഏബ്രഹാമിന്റെ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെയും കുല്‍ഭൂഷണ്‍ ജാദവിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ അന്താരാഷ്ട്ര കോടതി ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക