Image

ഇസ്രയേല്‍ തലസ്ഥാനം ജെറുശലേമാക്കണമെന്ന് യു എസ് ഇവാഞ്ചലിക്കല്‍ ലീഡേഴ്‌സ്

Published on 18 May, 2017
ഇസ്രയേല്‍ തലസ്ഥാനം ജെറുശലേമാക്കണമെന്ന് യു എസ് ഇവാഞ്ചലിക്കല്‍ ലീഡേഴ്‌സ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോര്‍ ഇസ്രയേല്‍ (ACLI) സംഘടനയുടെ ആഭിമുഖ്യത്തില്‍ അറുപത് ഇവാഞലിക്കല്‍ ലീഡേഴ്‌സ്, ഇസ്രായേലിന്റെ തലസ്ഥാനം ജെറുശലേം ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് കത്തയച്ചു. ടെല്‍ അവീവില്‍ നിന്നും യു എസ് എംബസ്സി ജെറുശലേമിലേക്ക് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

1995 ജെറുശലേം എംബസി ആക്ട് അവസാനിച്ചു. ഇസ്രായേലിന്റെ തലസ്ഥാനം ജറുശലേമാണെന്ന് അംഗീകരിക്കുകയും, 1999 മെയ് 31 ന് തലസ്ഥാനം അവിടേക്ക് മാറ്റണമെന്ന് യു എസ് പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഇവര്‍ ചൂണ്ടികാട്ടുന്നു.

2016 ല്‍ ചേര്‍ന്ന ഔദ്യോഗിക റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ഇസ്രായേലിന്റെ തലസ്ഥാനം ജെറുശലേം ആണെന്നും, ആയതിനാല്‍ യു എസ് എംബസി അങ്ങോട്ടേക്ക് മാറ്റണമെന്നും തീരുമാനിച്ചിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീരുമാനത്തെ ആദരിച്ചു. ട്രമ്പിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചതിന്റെ പരിണിത ഫലമാണ് ട്രമ്പിന്റെ വിജയം ഉറപ്പിക്കാനായതെന്നും ഇവര്‍ അവകാശപ്പെടുന്നു.

ട്രമ്പിന് മുമ്പുണ്ടായിരുന്ന മൂന്ന് പ്രസിഡന്റുകള്‍ പരാജയപ്പെട്ടിടത്ത് ട്രമ്പ് വിജയിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഡോ. ജെറി ജോണ്‍സര്‍, ഡോ ജോണ്‍ ഹാഗി, ഗോര്‍ന്‍ റോബര്‍ട്ട്‌സണ്‍, ഡോ ജെയിംസ് ഡോബ്‌സണ്‍ തുടങ്ങിയവരാണ് ഒപ്പ് വെച്ചിരിക്കുന്നത്.
ഇസ്രയേല്‍ തലസ്ഥാനം ജെറുശലേമാക്കണമെന്ന് യു എസ് ഇവാഞ്ചലിക്കല്‍ ലീഡേഴ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക